• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

അക്കാഫ് വെൽഫെയർ ക്ലബ്ബിന് ദുബായിൽ പ്രൗഢോജ്ജ്വല തുടക്കം; പ്രവാസികൾക്കായി വൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
33 0
അക്കാഫ് വെൽഫെയർ ക്ലബ്ബിന് ദുബായിൽ പ്രൗഢോജ്ജ്വല തുടക്കം; പ്രവാസികൾക്കായി വൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു
185
VIEWS
Share on WhatsappShare on Facebook

പ്രിവിലേജ് കാർഡ്, നോർക്ക ഹെൽപ് ഡെസ്ക്, പെൻഷൻ, ഇൻഷുറൻസ് പദ്ധതികളുമായി യുഎഇയിലെ പ്രമുഖ പ്രവാസി കൂട്ടായ്മ രംഗത്ത്.

ദുബായ്: യുഎഇയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ഓൾ കേരള കോളേജസ് അലുമ്നി ഫോറം (അക്കാഫ്) വെൽഫെയർ ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 21-ന് അക്കാഫ് ഇവന്റ്സ് ഓഫീസിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. അക്കാഫ് അംഗങ്ങളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും മുൻനിർത്തി രൂപീകരിച്ച പുതിയ വിംഗിന്റെ പ്രഖ്യാപനം ഗൾഫ് മലയാളി സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ്.

അക്കാഫ് ജനറൽ സെക്രട്ടറി വി. എസ്‌. ബിജുകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘടനയുടെ ചീഫ് പാട്രണായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് പ്രവാസികളുടെ സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ട്, പ്രശസ്ത സാമ്പത്തിക വിദഗ്ധനും ബുർജീൽ ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്ടറുമായ കെ. വി. ഷംസുദ്ദീൻ “പ്രവാസികളുടെ സാമ്പത്തിക അച്ചടക്കം” എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ് നയിച്ചു. പ്രവാസകാലത്ത് കൃത്യമായ സാമ്പത്തിക ആസൂത്രണവും നിക്ഷേപ ശീലങ്ങളും എങ്ങനെ വളർത്തിയെടുക്കാമെന്ന് അദ്ദേഹം അംഗങ്ങൾക്ക് വിശദീകരിച്ചു നൽകി. അദ്ദേഹത്തിനുള്ള ഉപഹാരം അക്കാഫ് പ്രസിഡന്റും ചെയർമാനും ചേർന്ന് ചടങ്ങിൽ കൈമാറി.

അക്കാഫ് ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ബിന്ദു ആന്റണി എന്നിവർ അഡ്വൈസർമാരായ വെൽഫെയർ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. സെക്രട്ടറിയായി അജ്മൽ അബ്ദുള്ള (EBCAA കോളേജ്) തിരഞ്ഞെടുക്കപ്പെട്ടു. ഷബ്‌ന (എസ്.എൻ. കോളേജ്, വർക്കല), മുനീർ ബേരിക (ഗോവിന്ദ പൈ കോളേജ്, മഞ്ചേശ്വരം), പ്രീത സുധി (ലോയോള കോളേജ്, തിരുവനന്തപുരം) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി ചുമതലയേറ്റു.

ചടങ്ങിൽ അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, സെക്രട്ടറി കെ. വി. മനോജ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷകീർ ഹുസൈൻ, ജോയിന്റ് ട്രഷറർ ജാഫർ കണ്ണാട്ട്, കൾച്ചറൽ കോർഡിനേറ്റർ വി. സി. മനോജ്, അസിസ്റ്റന്റ് ചീഫ് കോർഡിനേറ്റർ സനീഷ് കുമാർ, ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ലേഡീസ് വിങ് ജോയിന്റ് സെക്രട്ടറി മുന ഉല്ലാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

അംഗങ്ങളുടെ സാമൂഹിക സുരക്ഷ മുൻനിർത്തി വിപുലമായ പദ്ധതികളാണ് വെൽഫെയർ ക്ലബ്ബ് വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ അംഗങ്ങൾക്കായി പ്രിവിലേജ് കാർഡ് പദ്ധതി, നോർക്ക/പ്രവാസി പെൻഷൻ ഹെൽപ്‌ഡെസ്‌ക്, വിവിധ അംഗക്ഷേമ പദ്ധതികൾ എന്നിവ ഉടനടി നടപ്പിലാക്കും. തുടർഘട്ടങ്ങളിൽ അക്കാഫ് പെൻഷൻ പദ്ധതി, ഹെൽത്ത്-ലൈഫ് ഇൻഷുറൻസ് സുരക്ഷ, ഓണറേറിയം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, തൊഴിൽ അവസരങ്ങൾ, നൈപുണ്യ വികസന പരിശീലന പരിപാടികൾ (Skill Development) എന്നിവ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മുന്നൂറോളം അംഗങ്ങളും അതിഥികളും പങ്കെടുത്ത ചടങ്ങ് അക്കാഫ് വെൽഫെയർ ക്ലബ് ടീമിന്റെ നേതൃത്വത്തിൽ വൻ വിജയമായി തീർന്നു.

യുഎഇയിലെ കേരളത്തിലെ വിവിധ കലാലയങ്ങളിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മകളുടെ മാതൃസംഘടനയാണ് അക്കാഫ് (AKCAF). പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിലും സാംസ്കാരിക കൂട്ടായ്മകളിലും സജീവ സാന്നിധ്യമായ അക്കാഫ്, പുതിയ വെൽഫെയർ ക്ലബ്ബിലൂടെ ഗൾഫ് മലയാളികൾക്ക് കൂടുതൽ വ്യവസ്ഥാപിതമായ കെയർ സിസ്റ്റവും കേരള സർക്കാരിന്റെ നോർക്ക പദ്ധതികളുടെ ആനുകൂല്യങ്ങളും നേരിട്ടെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Tags: AKCAF Welfare ClubDubai eventsGulf MalayalisKerala DiasporaNORKA PensionNRI WelfareUAE news

RelatedPosts

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Architectural rendering of Dubai Municipality community protection center
Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

The UAE national flag flying in Abu Dhabi with city skyline in the background
UAE

നബിദിനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച: യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

Late Sheikh Zayed bin Sultan Al Nahyan, Founding Father of the UAE
Dubai

ഷെയ്ഖ് സായിദിന്റെ ഭരണാരോഹണത്തിന് 60 വർഷം: അനുസ്മരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.