• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

‘കുട്ടികളുടെ ഓൺലൈൻ ഷോപ്പിങ് കുട്ടിക്കളിയല്ല’; മാതാപിതാക്കളുടെ കർശന മേൽനോട്ടം അനിവാര്യമെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ

by UAE വാർത്ത ലേഖകൻ
3 months ago
in Sharjah, UAE
Reading Time: 1 min read
22 0
‘കുട്ടികളുടെ ഓൺലൈൻ ഷോപ്പിങ് കുട്ടിക്കളിയല്ല’; മാതാപിതാക്കളുടെ കർശന മേൽനോട്ടം അനിവാര്യമെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ
124
VIEWS
Share on WhatsappShare on Facebook

ഷാർജ: സ്മാർട്ട്‌ഫോണുകൾ, ഡെലിവറി ആപ്പുകൾ, ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവ കുട്ടികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഷാർജ ഫാമിലി ആൻഡ് കമ്യൂണിറ്റി കൗൺസിലിന് കീഴിലുള്ള ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ. സാങ്കേതികവിദ്യ നൽകുന്ന സൗകര്യങ്ങൾ ഒരിക്കലും കുടുംബത്തിന്റെ മേൽനോട്ടത്തിന് പകരമാകരുതെന്ന് ഓർഗനൈസേഷൻ ഓർമിപ്പിച്ചു.

ഭക്ഷണ വിതരണം, ഓൺലൈൻ ഷോപ്പിങ്, ദൈനംദിന ആവശ്യങ്ങൾ എന്നിവ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനാൽ ഡെലിവറി സേവനങ്ങൾ കുടുംബജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാൽ കുട്ടികൾ സ്വതന്ത്രമായി ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നത് പല സുരക്ഷാ പ്രശ്നങ്ങൾക്കും വഴിവെക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കുട്ടികൾക്ക് എന്തൊക്കെ ഓർഡർ ചെയ്യാം, എങ്ങനെ പണം നൽകാം, ഡെലിവറി സാധനങ്ങൾ സ്വീകരിക്കാൻ അനുവാദമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ മാതാപിതാക്കൾ വ്യക്തമായ നിയന്ത്രണങ്ങളും അതിർവരമ്പുകളും നിശ്ചയിക്കണമെന്ന് നിർദേശിച്ചു. ചില കുട്ടികൾ മാതാപിതാക്കളുടെ അറിവില്ലാതെ ഭക്ഷണ സാധനങ്ങളോ കളിപ്പാട്ടങ്ങളോ ഓർഡർ ചെയ്യാൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും സാധനങ്ങൾ എത്തുമ്പോൾ അവ സ്വയം കൈപ്പറ്റാൻ ശ്രമിക്കുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

മുതിർന്നവരുടെ അറിവോടെയും അനുമതിയോടെയും മാത്രമേ ഓൺലൈൻ പർച്ചേസുകളും ഡെലിവറികളും നടത്താവൂ എന്ന ബോധവൽക്കരണം കുട്ടികൾക്ക് നൽകേണ്ടത് കുടുംബങ്ങളുടെ ഉത്തരവാദിത്വമാണെന്നും ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ വ്യക്തമാക്കി.

“സാധനങ്ങൾ വാങ്ങുക, പണം നൽകുക, വിലാസം നൽകുക, വീടിന് പുറത്തുള്ള ഒരാളോട് ഇടപഴകുക എന്നിവ പോലെ, മുമ്പ് കുടുംബത്തിലൂടെ മാത്രം നടന്നിരുന്ന കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ ആപ്പുകൾ ഇപ്പോൾ കുട്ടികളെ അനുവദിക്കുന്നു. കുട്ടികൾ ആപ്പുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് മാത്രമല്ല പ്രശ്നം. അവർ ഓർഡർ ചെയ്യുന്നതും കൈപ്പറ്റുന്നതും എന്താണ് എന്നതു കൂടിയാണ്. സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള ബോധവും പരിചയവും ഉണ്ടാകുന്നതിന് മുമ്പ് അവർക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം’ -ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഹനാദി സാലിഹ് അൽ യാഫെ പറഞ്ഞു,

ഏതൊരു പർച്ചേസും ഡെലിവറിയും കുടുംബത്തിന്റെ അറിവോടും അനുവാദത്തോടും കൂടിയായിരിക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ ആപ്പ് ക്രമീകരണങ്ങൾ പരിശോധിക്കുകയും ബാങ്ക് കാർഡ് വിവരങ്ങൾ സേവ് ചെയ്യുന്നത് ഒഴിവാക്കുകയും വേണം. സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പെട്ടെന്നുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ നൽകുന്നത് ഒഴിവാക്കണമെന്നും ഓർഗനൈസേഷൻ കുടുംബങ്ങൾക്ക് നിർദേശം നൽകി.

Tags: child safetydelivery appsLatest Newsonline shoppingparental supervisionSharjahUAE news

RelatedPosts

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

Sharjah Public Libraries announces 24 educational activities across six branches in September, spanning coding, hydroponics, science, literature, and eco-tourism.
Education

പുതിയ അധ്യയന വർഷം: ഷാർജ പബ്ലിക് ലൈബ്രറികളിൽ സെപ്റ്റംബറിൽ 24 വൈവിധ്യമാർന്ന പരിപാടികൾ

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.