• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ദുബായുടെ ടൂറിസം മികവിന് ‘സ്മാർട്ട്’ സ്വാഗതം; ലോക ടൂറിസം ദിനത്തിൽ ജിഡിആർഎഫ്‌എയുടെ ശ്രദ്ധേയ ദൃശ്യാവിഷ്കാരം

by UAE വാർത്ത ലേഖകൻ
55 minutes ago
in Travel
Reading Time: 1 min read
22 0
GDRFA Dubai releases a World Tourism Day video highlighting biometric smart gates, fast-track immigration, and 5-year multiple-entry tourist visa options.
121
VIEWS
Share on WhatsappShare on Facebook

ദുബായ്: ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര നഗരങ്ങളിലൊന്നായ ദുബായിലേക്ക് സന്ദർശകർ എത്തുന്ന നിമിഷം മുതൽ ലഭിക്കുന്ന സുഗമമായ യാത്രാനുഭവവും സ്മാർട്ട് സേവനങ്ങളും അടയാളപ്പെടുത്തി ലോക ടൂറിസം ദിനത്തിൽ ശ്രദ്ധേയമായ ദൃശ്യാവിഷ്കാരം പുറത്തിറക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) ദുബായ്. വിനോദസഞ്ചാരവും ദുബായുടെ അത്യാധുനിക പ്രവേശന-വിസാ സംവിധാനങ്ങളും തമ്മിലുള്ള ബന്ധമാണ് മനോഹരമായ ദൃശ്യങ്ങളിലൂടെ വകുപ്പ് അവതരിപ്പിക്കുന്നത്.

‘Dubai Never Stops’ -എന്ന ആശയം മുൻനിർത്തിയുള്ള ദൃശ്യാവിഷ്കാരത്തിൽ വിമാനത്താവളങ്ങൾ മുതൽ കര-സമുദ്ര അതിർത്തികൾ വരെ വിവിധ പ്രവേശന കവാടങ്ങളിലൂടെ ദുബായിലെത്തുന്ന സന്ദർശകർക്ക് ലഭിക്കുന്ന സ്വീകരണവും അതിവേഗ സേവനങ്ങളും അവതരിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെ വേഗത്തിനൊപ്പം പുഞ്ചിരിയോടെയുള്ള മാനുഷിക സമീപനവും ദുബായ് നൽകുന്ന യാത്രാനുഭവത്തിന്റെ ഭാഗമാണെന്ന സന്ദേശവും ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നു.

ബുർജ് ഖലീഫ, ദുബായ് മാൾ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, പാം ജുമൈറ തുടങ്ങി ലോകശ്രദ്ധ നേടിയ ആകർഷണങ്ങൾ, വൈവിധ്യമാർന്ന സാംസ്‌കാരിക അന്തരീക്ഷം, വിനോദ-ബിസിനസ് സൗകര്യങ്ങൾ എന്നിവ ദുബായെ ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമാക്കുമ്പോൾ, സന്ദർശകർക്ക് നഗരത്തിലേക്കുള്ള പ്രവേശനം ലളിതമാക്കുന്ന വിസാ-എമിഗ്രേഷൻ സംവിധാനങ്ങൾ ഈ വളർച്ചയ്ക്ക് പിന്തുണ നൽകുന്നു.

സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ വിസാ സംവിധാനങ്ങൾ

ഹ്രസ്വകാല സന്ദർശനങ്ങൾക്കുള്ള ടൂറിസ്റ്റ് വിസകൾ മുതൽ മൾട്ടിപ്പിൾ എൻട്രി സൗകര്യങ്ങൾ വരെ വിവിധ യാത്രാ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിസാ സംവിധാനങ്ങൾ ലഭ്യമാണ്. ആവർത്തിച്ച് യുഎഇ സന്ദർശിക്കുന്നവർക്ക് അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയും പ്രധാന സൗകര്യമാണ്. സ്പോൺസറില്ലാതെ അപേക്ഷിക്കാവുന്ന ഈ വിസയിൽ ഓരോ സന്ദർശനത്തിലും 90 ദിവസം വരെ താമസിക്കാനും നിബന്ധനകൾക്ക് വിധേയമായി ഒരു വർഷത്തിൽ പരമാവധി 180 ദിവസം വരെ തുടരാനും അവസരമുണ്ട്. അപേക്ഷയ്ക്ക് ആവശ്യമായ സാമ്പത്തിക യോഗ്യതയുടെ ഭാഗമായി കഴിഞ്ഞ ആറുമാസത്തിനിടെ 4,000 യുഎസ് ഡോളറോ തത്തുല്യ തുകയോ ഉള്ള ബാങ്ക് ബാലൻസ് തെളിയിക്കേണ്ടതുണ്ട്.

യോഗ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിസ ഓൺ അറൈവൽ സൗകര്യങ്ങളും ട്രാൻസിറ്റ് യാത്രക്കാർക്കുള്ള പ്രത്യേക വിസാ സംവിധാനങ്ങളും ദുബായിലൂടെയുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നു.

ജിഡിആർഎഫ്‌എയുടെ ഡിജിറ്റൽ ചാനലുകളും അമർ സെന്ററുകളും വഴി വിവിധ വിസാ-റെസിഡൻസി സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിമാനത്താവളങ്ങളിലെ സ്മാർട്ട് ഗേറ്റുകളും ബയോമെട്രിക് സാങ്കേതികവിദ്യകളും യാത്രക്കാരുടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നു. രേഖകളും നടപടിക്രമങ്ങളും പരമാവധി ലളിതമാക്കി സന്ദർശകന്റെ കാത്തിരിപ്പ് കുറയ്ക്കുകയെന്നതാണ് സ്മാർട്ട് സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യം.

ദുബായ് സന്ദർശിക്കാനുള്ള തീരുമാനം എടുക്കുന്ന ഘട്ടത്തിലെ വിസാ നടപടികൾ മുതൽ വിമാനമിറങ്ങി എമിഗ്രേഷൻ പൂർത്തിയാക്കി നഗരത്തിലേക്ക് പ്രവേശിക്കുന്നതുവരെയുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിൽ ജിഡിആർഎഫ്‌എയുടെ സേവനങ്ങൾക്ക് നിർണായക പങ്കുണ്ട്.

വർഷം മുഴുവൻ സജീവമായ വിനോദ പരിപാടികൾ, ഷോപ്പിംഗ് ഫെസ്റ്റിവലുകൾ, ഗ്ലോബൽ വില്ലേജ്, തീം പാർക്കുകൾ, ഡിസേർട്ട് അനുഭവങ്ങൾ, അന്താരാഷ്ട്ര പ്രദർശനങ്ങളും കോൺഫറൻസുകളും തുടങ്ങി വിനോദവും ബിസിനസും ഒരുമിക്കുന്ന നഗരമാണ് ദുബായ്. അതുകൊണ്ടുതന്നെ കുടുംബസഞ്ചാരികൾ മുതൽ ബിസിനസ് യാത്രികരും ആവർത്തിച്ച് എത്തുന്ന സന്ദർശകരും വരെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രവേശന സംവിധാനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്.

ഒരു സഞ്ചാരി ദുബായിൽ കാൽവെക്കുന്ന നിമിഷം മുതൽ നഗരത്തെക്കുറിച്ച് മികച്ച ആദ്യ അനുഭവം നൽകുക എന്ന ആശയമാണ് ലോക ടൂറിസം ദിനത്തിലെ ജിഡിആർഎഫ്‌എയുടെ ദൃശ്യാവിഷ്കാരം മുന്നോട്ടുവയ്ക്കുന്നത്. ലോകോത്തര വിനോദസഞ്ചാര ആകർഷണങ്ങൾക്കൊപ്പം ലളിതമായ വിസാ നടപടികളും അതിവേഗ സ്മാർട്ട് എമിഗ്രേഷൻ സേവനങ്ങളും ഊഷ്മളമായ സ്വീകരണവും ചേർന്നതാണ് ദുബായുടെ സമഗ്ര യാത്രാനുഭവമെന്ന സന്ദേശത്തോടെയാണ് ദൃശ്യാവിഷ്കാരം ശ്രദ്ധ നേടുന്നത്.

Tags: Dubai AirportDubai tourismGDRFAImmigrationSmart TravelUAE VisaWorld Tourism Day

RelatedPosts

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

GDRFA Dubai warns residents against AI deepfake scams and voice cloning used to steal banking details, urging verification through official channels.
Tech

മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’- തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

Dubai's GDRFA launches an online service enabling workers to report employers or sponsors who unlawfully retain their passports. Learn the step-by-step process.
UAE

ദുബായിൽ സ്പോൺസർ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം; ജി ഡി ആർ എഫ് എ വെബ്‌സൈറ്റിൽ സൗകര്യം

UAE residents and citizens can now obtain an International Driving Permit in five minutes at Dubai International Airport Terminal 3. Available 24/7.
Travel

ദുബായ് വിമാനത്താവളത്തിൽ ഇനി 5 മിനിറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ്

GDRFA Dubai showcases its Red Carpet biometric clearance, mobile Click and Travel immigration units, and multi-entry tourist visas at ATM 2026.
Travel

അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ദുബായ് ഇമിഗ്രേഷൻ; യാത്ര സുഗമമാക്കാൻ റെഡ് കാർപെറ്റും ക്ലിക്ക് ആൻഡ് ട്രാവലും അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസയും

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

The UAE delegation advanced global partnerships on renewable energy, healthcare, and Middle East stability during day three of the 81st UN General Assembly in New York.
World

യുഎൻ പൊതുസഭയിൽ നയതന്ത്ര, വ്യാപാര ചർച്ചകൾ ശക്തമാക്കി യുഎഇ; കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സമാധാനവും പ്രധാന അജണ്ട

Delegates at the 15th UN Crime Congress in Abu Dhabi address cyber fraud, AI integration, and environmental crimes to strengthen international criminal justice.
World

യുഎൻ ക്രൈം കോൺഗ്രസ്: രണ്ടാം ദിനത്തിൽ ഉയർന്നുവന്നത് കുറ്റകൃത്യ ഭീഷണികൾക്കെതിരെയുള്ള നിർണായക ചർച്ചകൾ

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.