ദുബൈ :ദുബൈയിൽ അനധികൃതമായി മോഡിഫിക്കേഷൻ നടത്തിയതിനും അമിത വേഗത്തിൽ വാഹനമോടിച്ചതിനും ദുബായ് പോലീസ് വാഹനം പിടിച്ചെടുത്തു. വാഹനം കണ്ടുകെട്ടുകയും 10,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് നിരീക്ഷച്ചതിന് ശേഷമാണ് ട്രാഫിക് ടീമുകൾ വാഹനം പിടിച്ചെടുത്തത്. അപകടകരമായ പരീക്ഷണങ്ങൾക്കോ പ്രകടനങൾക്കോ ഉള്ള സ്ഥലമല്ല റോഡെന്ന് പോലീസ് പൊതുജനങ്ങളോട് പറഞ്ഞു


























