ദുബൈ: സുന്നി സെന്ററിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7ന് അല്‍ബറാഹയിലെ വിമന്‍സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമവും സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ സീസണ്‍-3 ഗ്രാന്‍ഡ് ഫിനാലെയും സംഘടിപ്പിക്കുന്നു.കഴിഞ്ഞ ദിവസം പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു
ദുബൈ സുന്നി സെന്ററിന്റെ മുന്‍ പ്രസിഡന്റും യുഎഇയിലെ പ്രവാസി മലയാളി മുസ്ലിംകളുടെ ആത്മീയ നേതാവുമായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അഞ്ചാം അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏകദേശം 2,500 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം . ഖുര്‍ആന്‍ പാരായണത്തെ പ്രോത്സാഹിപ്പിക്കുകയും സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പൈതൃകം ആഘോഷിക്കുകയും ചെയ്യുന്നതാണ് മത്സരത്തിന്റെ ലക്ഷ്യം.
ഇതോടൊപ്പം റമദാന്‍ പ്രഭാഷണവും സംഘടിപ്പിക്കും. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് കൂടിയായും സമസ്ത സുപ്രീം ബോഡി അംഗവുമായ പി എം അബ്ദുസ്സലാം ബഖവി പ്രഭാഷണം നടത്തും. മലയാളി മുസ്ലിം സമൂഹത്തിലെ പ്രമുഖരും പ്രശസ്ത ഇസ്ലാമിക പണ്ഡിതന്മാരും ചടങ്ങില്‍ സംബന്ധിക്കും.
ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (IACAD) ദുബൈയുടെ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ദുബൈ സുന്നി സെന്റര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മലയാളി മുസ്ലിം പ്രവാസി സമൂഹത്തിന്റെ മത, സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്.
English Summary
Dubai Sunni Centre will organize a grand Iftar gathering and the Season 3 Grand Finale of the “Sayyid Hamid Koyamma Thangal Holy Quran Award” on March 7 at the Women’s Association Auditorium in Al Baraha, Dubai. The event is being held as part of the fifth remembrance anniversary of the late religious leader Sayyid Hamid Koyamma Thangal.
The program will feature the final round of the Quran recitation competition, a special Ramadan speech by P.M. Abdussalam Baqavi, and the participation of prominent Islamic scholars and community leaders. Around 2,500 people are expected to attend the spiritually significant Ramadan event.










































