അബുദാബി: യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ കനത്ത ആക്രമണം ആരംഭിച്ചതോടെ നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നുമാണ് എംബസി നൽകുന്ന നിർദ്ദേശം.
.അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക.
.ചുറ്റുമുള്ള സാഹചര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുകയും ജാഗ്രതയോടെ ഇരിക്കുകയും ചെയ്യുക.
യുഎഇ അധികൃതരും ഇന്ത്യൻ എംബസിയും സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരുക.
അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റ് ജനറലും നിലവിൽ സാധാരണ രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ അപ്‌ഡേറ്റുകൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാം:
ഏതെങ്കിലും തരത്തിലുള്ള അടിയന്തര സഹായങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിലും ഇമെയിൽ വിലാസങ്ങളിലും ഇന്ത്യൻ പൗരന്മാർക്ക് ബന്ധപ്പെടാവുന്നതാണ്:
ടോൾ ഫ്രീ നമ്പർ: 800-46342
വാട്സാപ്പ് (WhatsApp): +971 543090571
ഇമെയിൽ: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in.
English Summary:
The Indian Embassy in Abu Dhabi has issued an advisory urging Indian residents in the UAE to remain vigilant amid escalating Iran-Israel tensions. Citizens are advised to avoid unnecessary travel and strictly follow UAE authorities’ safety guidelines. Emergency contact numbers and email support have been provided.










































