മസ്‌കത്ത്: 2026ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. ദേശീയ, മതപരമായ അവധി ദിനങ്ങളുടെ പ്രഖ്യാപനം മന്ത്രിസഭാ കൗണ്‍സില്‍ അംഗീകരിച്ചു. സ്ഥാപനപരവും ഭരണപരവുമായ ആസൂത്രണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായാണ് ഓരോ ഗ്രിഗോറിയന്‍ വര്‍ഷത്തിന്റെയും തുടക്കത്തില്‍ പൊതുഅവധി ദിനങ്ങള്‍ മുന്‍കൂറായി പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, ഈദ് ദിനങ്ങള്‍ ഒഴികെയുള്ളവയ്ക്കാണ് ഇപ്പോള്‍ അവധി നല്‍കിയിരിക്കുന്നത്. ഹിജ്‌രി മാസങ്ങളുടെ ആരംഭം നിര്‍ണ്ണയിക്കുന്നതിനുള്ള പ്രധാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രഖ്യാപനങ്ങള്‍ക്കനുസൃതമായി ഈദ് അല്‍ ഫിത്ര്‍, ഈദ് അല്‍ അദ്ഹ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കും. 2026 ലെ ദേശീയ, മതപരമായ അവധി ദിനങ്ങള്‍ ∙ സുല്‍ത്താന്‍ അധികാരമേറ്റ ദിനം: 2026 ജനുവരി 15 വ്യാഴം ∙ ദേശീയ ദിനം: നവംബര്‍ 25, 26 ബുധന്‍, വ്യാഴം ∙ ഇസ്‌റാഅ് മിഅ്‌റാജ്: 2026 ജനുവരി 18 ഞായര്‍ ∙ ഹിജ്‌റി പുതുവത്സരം: 2026 ജൂണ്‍ 18 18 വ്യാഴം പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം: 2026 ഓഗസ്റ്റ് 27 വ്യാഴം അതേസമയം, ജനുവരി 15നും 18നും പൊതു അവധി പ്രഖ്യാപിച്ചതോടെ നാല് ദിവസം തുടര്‍ച്ചയായ ഒഴിവ് ദിനങ്ങള്‍ ലഭിക്കും


























