ദുബായ്: യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ കനത്ത ആക്രമണം ആരംഭിച്ചതോടെ യുഎഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി തങ്ങളുടെ വ്യോമപാത താത്കാലികമായി അടയ്ക്കുകയാണെന്നാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചത്. ഖത്തറും തങ്ങളുടെ വ്യോമപാത അടച്ചിട്ടുണ്ട്.
നേരത്തേ ഇറാനും ഇറാഖും ഇസ്രയേലും വ്യോമപാതകൾ അടച്ചിരുന്നു. ഇതോടെ ഈ മേഖലയിലൂടെയുള്ള നിരവധി വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. തൊട്ടുപിന്നാലെയാണ് യുഎഇയും ഖത്തറും വ്യോമപാത അടയ്ക്കുന്നതായി അറിയിച്ചത്. ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈനുകൾ സർവീസുകൾ നിർത്തിവച്ചു. വിമാനസർവീസുകളുടെ തൽസ്ഥിതികളറിയാൻ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും നിർദേശമുണ്ട്.
യുഎസും ഇസ്രയേലും സംയുക്തമായി ഇറാന് നേരേ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ആരംഭിച്ചത്. ബഹ്‌റൈനിലും കുവൈത്തിലും സ്‌ഫോടനശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ഖത്തറിലും ബഹ്‌റൈനിലും യുഎസ് എംബസി അമേരിക്കക്കാർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
English Summary:
The UAE, Qatar, and Kuwait have temporarily closed their airspace following Iranian missile attacks targeting US military bases in the Gulf region. The UAE General Civil Aviation Authority confirmed the precautionary closure to ensure airspace safety. Earlier, Iran, Iraq, and Israel had also shut their airspace, leading to widespread flight diversions.
Major airlines including Qatar Airways and Turkish Airlines suspended several services, and passengers have been advised to check with their respective airlines for updates. The escalation follows joint US-Israel strikes on Iran, prompting retaliatory attacks that have heightened tensions across the Middle East. US embassies in Qatar and Bahrain have issued security advisories as the situation remains volatile.










































