ദുബായ്: യു.എ.ഇയുടെ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മാനുഷിക പൈതൃകം ഉയർത്തിപ്പിടിച്ച് സായിദ് മാനുഷിക ദിനത്തിൽ (Zayed Humanitarian Day) ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സംസ്കാരം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സാമൂഹിക സംരംഭങ്ങൾക്ക് ജിഡിആർഎഫ്എ നേതൃത്വം നൽകിയത്.
വിശുദ്ധ റമദാൻ മാസത്തിന്റെ ഭാഗമായി തൊഴിലാളികൾക്കായി റമദാൻ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. തൊഴിലാളികളിൽ സന്തോഷവും ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവും പകർന്നുനൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
ഇതിനുപുറമെ, വോളന്റിയർമാർ കുടുംബാംഗങ്ങളോടൊപ്പം ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും സമൂഹത്തിലെ സഹകരണത്തിന്റെയും സന്നദ്ധസേവനത്തിന്റെയും മികച്ച മാതൃകയായി ഈ പ്രവർത്തനങ്ങൾ മാറുകയും ചെയ്തു.





സായിദ് മാനുഷിക ദിനം, രാഷ്ട്രപിതാവ് ശൈഖ് സായിദ് പകർന്നുനൽകിയ മാനുഷിക മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനുള്ള സുപ്രധാന അവസരമാണെന്ന് ദുബായ് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ഭരണതലത്തിലും സാമൂഹിക തലത്തിലും യുഎഇ പിന്തുടരുന്ന അടിസ്ഥാന മൂല്യങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച ശൈഖ് സായിദ് സ്ഥാപിച്ച ജീവകാരുണ്യവും സഹിഷ്ണുതയും നിറഞ്ഞ പാത വരും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ ഐക്യവും കാരുണ്യവും ശക്തിപ്പെടുത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും പിന്തുണയ്ക്കുമെന്ന്
English Summary : Dubai’s General Directorate of Residency and Foreigners Affairs (GDRFA) organised several humanitarian initiatives on Zayed Humanitarian Day to honour the legacy of the UAE’s founding father Sheikh Zayed bin Sultan Al Nahyan. As part of the activities, Ramadan food items and iftar meal packages were distributed to workers and community members. Officials said the initiatives aim to promote the values of compassion, unity and social responsibility inspired by Sheikh Zayed’s humanitarian vision.













































