n
അബുദാബി: ഇന്ന് ആരംഭിക്കുന്ന ലിവ ഇന്റർനാഷനൽ ഫെസ്റ്റിവലിൽ സുരക്ഷാ, പ്രതിരോധ നടപടികൾ ശക്തമാക്കി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി. ലിവ സിറ്റിയിൽ ജനുവരി 3 വരെ തുടരുന്ന ഉത്സവത്തിനെത്തുന്ന സന്ദർശകർക്കായി ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.ഫെസ്റ്റിവൽ വേദിയിൽ ഫയർ, റസ്‌ക്യൂ, ആംബുലൻസ് പോയിന്റുകൾ സ്ഥാപിക്കും. അപകട സാധ്യതകളെക്കുറിച്ചും പൊതു സുരക്ഷാ നടപടികളെക്കുറിച്ചും സന്ദർശകർക്ക് ബോധവൽക്കരണം നൽകും. ഉത്സവ നഗരിയിലെ സൗകര്യങ്ങൾ,അഗ്നിശമന സംവിധാനങ്ങൾ, എമർജൻസി എക്സിറ്റുകൾ എന്നിവ പരിശോധിക്കാൻ ഫീൽഡ് ഉദ്യോഗസ്ഥരെയും പട്രോളിങ് സംഘത്തെയും ചുമതലപ്പെടുത്തും.
n

























