ദുബായ്: മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് അക്കാഫ് ഇവന്റ്സ് അനുസ്മരിച്ചു. സാഹിത്യകാരൻ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിൽ സ്വാഭാവിക അഭിനയത്തിന്റെയും മൂർച്ചയുള്ള ഹാസ്യത്തിന്റെയും പുതിയ അധ്യായം കുറിച്ച പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.മാധ്യമപ്രവർത്തകൻ എം.സി.എ നാസർ, സാമൂഹിക പ്രവർത്തകൻ ഇ.കെ ദിനേശൻ, സംവിധായകൻ സജി സുരേന്ദ്രൻ, അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, വൈസ്പ്രസിഡന്റ് ഹാഷിക് തൈക്കണ്ടി, അമർ പ്രേം, അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ വി മനോജ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, മഞ്ജു ശ്രീകുമാർ, സി എ ബിജു, മുഹമ്മദ് ജാബിർ, മോഹൻ ശ്രീധർ ,സുധീഷ് കണ്ണൂർ എന്നിവർ പ്രസംഗിച്ചു.


























