• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ഷാർജയിൽ 7 ആഴ്ച നീളുന്ന സൗജന്യ ഫിറ്റ്‌നസ്, സാംസ്കാരിക മഹോത്സവത്തിന് തുടക്കം

by UAE വാർത്ത ലേഖകൻ
3 months ago
in Travel
Reading Time: 2 mins read
23 0
Khorfakkan Beach coastline with fitness participants during Shurooq summer event
130
VIEWS
Share on WhatsappShare on Facebook

ബീച്ച് യോഗ, സൗജന്യ റണ്ണിങ് പരമ്പര, കുട്ടികളുടെ ക്യാമ്പുകൾ എന്നിവയുൾപ്പെടെ 50-ലധികം പരിപാടികളുമായി ഷുറൂഖ്.

ഷാർജ: വേനൽക്കാലത്ത് സ്വദേശികൾക്കും പ്രവാസികൾക്കുമായി വിപുലമായ കമ്മ്യൂണിറ്റി പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്). സെപ്റ്റംബർ 19 വരെ നീണ്ടുനിൽക്കുന്ന ഏഴ് ആഴ്ചകളിൽ, ഷാർജയുടെ തീരദേശ മേഖലകളിലും നഗരകേന്ദ്രങ്ങളിലും പൈതൃക കേന്ദ്രങ്ങളിലുമായി 50-ലധികം വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

യുഎഇയുടെ 2026 ‘വർഷം കുടുംബത്തിന്’ (Year of the Family) എന്ന പ്രമേയത്തോട് അനുബന്ധിച്ചാണ് ഈ വേനൽക്കാല കൂട്ടായ്മകൾ ഒരുക്കിയിരിക്കുന്നത്. പൊതുജന ആരോഗ്യം വർധിപ്പിക്കുക, കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുക, പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൗജന്യ ബീച്ച് ഫിറ്റ്‌നസ് പരിപാടികൾ

അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 19 വരെയുള്ള വാരാന്ത്യങ്ങളിൽ സൗജന്യ ഫിറ്റ്‌നസ് സെഷനുകൾ നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും വൈകുന്നേരം 6:00 മുതൽ 7:00 വരെ പ്രൊഫഷണൽ പരിശീലകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ.

3.5 കിലോമീറ്റർ ദൈർഘ്യമുള്ള അൽ ഹീറ ബീച്ചിൽ സൺസെറ്റ് യോഗ, ഫാമിലി ഫിറ്റ്‌നസ്, വനിതകൾക്ക് മാത്രമായുള്ള പ്രത്യേക പരിശീലനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ തീരത്തുള്ള ഖോർഫക്കാൻ ബീച്ചിൽ സൈക്ലിങ്, ഫങ്ഷണൽ ഫിറ്റ്‌നസ്, മാതാപിതാക്കളും കുട്ടികളും ഒന്നിച്ച് പങ്കെടുക്കുന്ന കായിക വിനോദങ്ങൾ എന്നിവയാണ് പ്രധാന ആകർഷണം.

ഷാർജ സാറ്റർഡേ റൺ

പ്രത്യേകം തയ്യാറാക്കിയ ‘ഷാർജ സാറ്റർഡേ റൺ’ കമ്മ്യൂണിറ്റി റണ്ണിങ് പരമ്പര ഓഗസ്റ്റ് 15-ന് ആരംഭിക്കും. നഗരത്തിലെ പ്രധാന വാട്ടർഫ്രണ്ട് കേന്ദ്രങ്ങളായ അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നിവിടങ്ങളിൽ മാറിമാറിയാണ് റൺ സംഘടിപ്പിക്കുന്നത്.

  • ഓഗസ്റ്റ് 15: അൽ ഖസ്ബ (സ്റ്റാർബക്സിന് മുന്നിൽ)
  • ഓഗസ്റ്റ് 22: അൽ മജാസ് വാട്ടർഫ്രണ്ട് (ടിം ഹോർട്ടൺസിന് മുന്നിൽ)
  • ഓഗസ്റ്റ് 29: അൽ ഖസ്ബ
  • സെപ്റ്റംബർ 05: അൽ മജാസ് വാട്ടർഫ്രണ്ട്

വൈകുന്നേരം 6:00 മണിക്ക് ആരംഭിക്കുന്ന റണ്ണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5:45-ന് തന്നെ നിശ്ചിത സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസ്കവർ ഷുറൂഖ് വെബ്‌സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കുട്ടികൾക്കായുള്ള എക്സ്പ്ലോറർ ക്യാമ്പ്

അൽ ഖസ്ബയിലെ ‘അൽ മൽത്തഖ’യിൽ 7 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി ഓഗസ്റ്റ് 10 മുതൽ 27 വരെ ‘സമ്മർ എക്സ്പ്ലോറർ ക്യാമ്പ്’ നടക്കും. കോഡിങ്, റോബോട്ടിക്സ്, പബ്ലിക് സ്പീക്കിങ്, ലീഡർഷിപ്പ് മേഖലകളിൽ പരിശീലനം നൽകുന്നതാണ് ഈ ക്യാമ്പ്. കൂടാതെ, ഓഗസ്റ്റ് 27 മുതൽ 30 വരെ മസ്‌റഹ് അൽ ഖസ്ബയിൽ ‘ഗോൾഡിലോക്ക്സ് ആൻഡ് ദി ത്രീ ബെയർസ്’ നാടകവും അരങ്ങേറും.

അൽ നൂർ ഐലൻഡ്, മ്ലെയ്ഹ നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ പ്രകൃതിയെ തൊട്ടറിയുന്ന തരത്തിലുള്ള വർക്ക്‌ഷോപ്പുകളും സ്റ്റാർഗേസിങ് അനുഭവങ്ങളും കുടുംബങ്ങൾക്കായി ഷുറൂഖ് ഒരുക്കിയിട്ടുണ്ട്. കിങ്ഫിഷർ റിട്രീറ്റ്, അൽ ബദായർ റിട്രീറ്റ്, ദി ചേദി അൽ ബൈത്ത് തുടങ്ങിയ ഷുറൂഖിന്റെ പ്രീമിയം റിസോർട്ടുകളിൽ വേനൽക്കാല സ്റ്റേക്കേഷൻ ഓഫറുകളും ലഭ്യമാണ്.

പരിപാടികളുടെ വിശദമായ സമയക്രമത്തിനും രജിസ്ട്രേഷനുമായി discovershurooq.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Tags: Health and FitnessMalayalam NewsSharjahShurooqTourismUAE

RelatedPosts

Veteran UAE expatriate Muhammed Khalid Haji, father of Al Murshidi Group MD Muhammed Shafi, passed away at 85 in Kerala. Funeral set for Thursday.
Community

മുൻ പ്രവാസി മുഹമ്മദ് ഖാലിദ് ഹാജി അന്തരിച്ചു

Sharjah Ruler Sheikh Dr. Sultan Al Qasimi opens the 45th SIBF, unveiling a 143-volume Arabic encyclopedia, the Harun Al Rashid Award, and the Turjuman prize.
Books & Literature

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; ബൃഹദ് അറബിക് വിജ്ഞാനകോശം പ്രകാശനം ചെയ്തു

UAE Taliparamba Expatriates Association hosts Tapasonam 2026 in Dubai, gathering 400 community members for Onam and Kerala Piravi celebrations.
Community

പ്രവാസഭൂമിയിൽ ഒത്തുചേരലൊരുക്കി ‘തപസ്സോണം 2026’ ദുബായിൽ അരങ്ങേറി

Indian Consul General Dr. E. Vishnu Vardhan Reddy opens the AKAF Events book stall at the Sharjah International Book Fair in booth ZD-4 with Basho Books.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്സ് ബുക്ക് സ്റ്റാൾ തുറന്നു

The UAE calls on global energy investors to integrate water security into funding decisions as AI data centers and green energy drive massive water demand.
Environment

ഊർജമേഖലയുടെ ഭാവി ജലസുരക്ഷയെ ആശ്രയിച്ചിരിക്കുന്നു; ജലവും ഊർജവും സംയോജിതമായി ആസൂത്രണം ചെയ്യണമെന്ന് യുഎഇ

Sharjah’s 320-metre Al Dhaid Bridge will open on November 15, featuring four lifts and scenic viewing areas overlooking Al Dhaid Lake beneath.
Travel

ഷാർജയിലെ അൽ ദൈദ് പാലം നവംബർ 15-ന് ഗതാഗതത്തിന് തുറക്കും

Dubai Press Club announces the Sports Edition of the Dubai Content Creators Program, running November 16–27. Applications are now open online.
Sports

ദുബായ് കണ്ടന്റ് ക്രിയേറ്റേഴ്‌സ് പ്രോഗ്രാം: സ്പോർട്സ് എഡിഷൻ നവംബർ 16 മുതൽ

Veteran UAE expatriate Muhammed Khalid Haji, father of Al Murshidi Group MD Muhammed Shafi, passed away at 85 in Kerala. Funeral set for Thursday.
Community

മുൻ പ്രവാസി മുഹമ്മദ് ഖാലിദ് ഹാജി അന്തരിച്ചു

Sharjah Ruler Sheikh Dr. Sultan Al Qasimi opens the 45th SIBF, unveiling a 143-volume Arabic encyclopedia, the Harun Al Rashid Award, and the Turjuman prize.
Books & Literature

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; ബൃഹദ് അറബിക് വിജ്ഞാനകോശം പ്രകാശനം ചെയ്തു

UAE Taliparamba Expatriates Association hosts Tapasonam 2026 in Dubai, gathering 400 community members for Onam and Kerala Piravi celebrations.
Community

പ്രവാസഭൂമിയിൽ ഒത്തുചേരലൊരുക്കി ‘തപസ്സോണം 2026’ ദുബായിൽ അരങ്ങേറി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.