Tag: dubai

യുഎഇയിൽ മറ്റുള്ളവരെഓൺലൈനിലൂടെ അപകീർത്തി പ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്താൽ 500,000 ദിർഹം വരെ പിഴ ഈടാക്കും.

യുഎഇയിൽ മറ്റുള്ളവരെഓൺലൈനിലൂടെ അപകീർത്തി പ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്താൽ 500,000 ദിർഹം വരെ പിഴഈടാക്കും .പിഴയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും  യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്നൽകി.ഓൺലൈനിൽ അപകീർത്തിപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്യുന്നത് യുഎഇയിൽ ശിക്ഷാർഹമായ കുറ്റങ്ങളാണ്, കൂടാതെ കുറ്റവാളികൾക്കെതിരെ പിഴയായി അര ദശലക്ഷം ദിർഹം വരെ പിഴയായി ചുമത്തിയേക്കും. ചില കുറ്റവാളികളെജയിലിലടക്കാൻ പോലും കഴിയും.നിലവിൽ നിയമം കർശന മാണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയടക്കം മറ്റുള്ളവരെആക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി പരാതികളാണ് ഉയരുന്നത് .ഈ സാഹചര്യത്തിലാണ് നിയമം കർശനമാക്കിയത് .ഒരു വിവരശൃംഖല, വിവരസാങ്കേതിക വിദ്യയുടെ ഉപാധി, അല്ലെങ്കിൽ ഒരു വിവരസംവിധാനം എന്നിവ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയോചെയ്യുകയോ അതിന് കാരണമാവുകയോ ചെയ്താൽ, അയാൾക്ക് തടവും കൂടാതെ/അല്ലെങ്കിൽ . 250,000 ദിർഹത്തിൽ കുറയാത്തതും500,000 ദിർഹത്തിൽ കൂടാത്തതും ആയ ഒരു പണ പിഴയും ചുമത്തും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

Read more

യു.എ.ഇയിൽ മുട്ട, പാൽ തുടങ്ങി 10 ഭക്ഷ്യവസ്തുക്കളുടെ വില അനുമതി ഇല്ലാതെ കൂട്ടരുതെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നൽകി.

യു.എ.ഇയിൽ മുട്ട, പാൽ തുടങ്ങി 10 ഭക്ഷ്യവസ്തുക്കളുടെ വില അനുമതി ഇല്ലാതെ കൂട്ടരുതെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ്നൽകി.വില വർധിപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം .പാചക എണ്ണ, മുട്ട, ഫ്രഷ് പാൽ, അരി, പഞ്ചസാര, കോഴിയിറച്ചി , ബ്രഡ്, ധാന്യപ്പൊടികൾ, ക്ലീനിങ് ഡിറ്റർജന്‍റ്, പയർവർഗങ്ങൾ എന്നിവയുടെ വില അനുമതിയില്ലാതെവർധിപ്പിക്കുന്ന തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഓരോ ഉൽപന്നത്തിൽ നിന്നും വ്യാപാരികൾക്കും വിതരണക്കാർക്കും ലഭിക്കാവുന്നപരമാവധി ലാഭം എത്രയാണെന്നും മന്ത്രാലയം കണക്കാക്കും. വ്യാപാരികൾക്കും വിതരണക്കാർക്കും വില വർധനക്കുള്ള അപേക്ഷകൾസമർപ്പിക്കാൻ പ്രത്യേക സംവിധാനം മന്ത്രാലയം ഏർപ്പെടുത്തും.വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഉൽപന്നങ്ങളുടെ നിലവിലെ വിലയുംകഴിഞ്ഞ മൂന്ന് വർഷത്തെ അവയുടെ വിലയും വിശദീകരിക്കുന്ന റിപ്പോർട്ടും അപേക്ഷക്കൊപ്പം സമർപ്പിക്കണം. ഉൽപാദന ചെലവ്, കമ്പനിയുടെ ബജറ്റ്, അയൽ രാജ്യങ്ങളിൽ ഇതേ ഉൽപന്ന ങ്ങൾക്ക്ഈടാക്കുന്നവിലയുമായുള്ളതാരതമ്യം,എത്രശതമാനം വർധനയാണ്ഉദ്ദേശിക്കുന്നത് തുടങ്ങിയ വിവരങ്ങളും സമർപ്പിക്കണം. ഇവയെല്ലാം പരിശോധിച്ച ശേഷം മന്ത്രാലയം നിയോഗിക്കുന്ന കമ്മിറ്റിയാണ് വിലവർധന സംബന്ധിച്ച തീരുമാനമെടുക്കുക.അവശ്യ ഭക്ഷ്യവസ്തുക്കൾ കുടുംബ ങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുമെന്ന്ഉറപ്പാക്കാനാണ് സർക്കാർ വില വർധനവിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഭക്ഷ്യ സുരക്ഷയുടെ ചുമതല കൂടിയുള്ള കാലാവസ്ഥവ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം അൽ മുഹൈരി വ്യക്തമാക്കി.ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കൾക്ക് സർക്കാർ വില നിയന്ത്രണംഏർപ്പെടുത്തി യിട്ടുണ്ടെന്നും അവർ പറഞ്ഞു. അവശ്യ ഭക്ഷ്യവസ്തുക്കളായ മുട്ട, ബ്രഡ്, ധാന്യപ്പൊടികൾ, ഉപ്പ് തുടങ്ങിയവയുടെ വിലവർധന പരിശോധിക്കാൻ ഏപ്രിലിൽ സാമ്പത്തിക മന്ത്രാലയം പുതിയ നയത്തിന് രൂപം നൽകിയിരുന്നു. ആളുകൾ എല്ലാ ദിവസവുംഉപയോഗിക്കുന്ന 300 അവശ്യ വസ്തുക്കളുടെ വിപണിയിലെ വില വ്യതിയാനം സ്ഥിരമായി നിരീക്ഷിക്കുന്നു ണ്ടെന്നും അധികൃതർവ്യക്തമാക്കുന്നു.

Read more

യുഎഇ യിലെ ആയുർവേദ ഡോക്ടർമാരുടെ കൂട്ടായ്മയായ എമിറേറ്റ്സ് ആയുർവേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ -ഈഗ, ബ്ലഡ്‌ഡോണേർസ് കേരള UAE യുമായി സഹകരിച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

യുഎഇ യിലെ ആയുർവേദ ഡോക്ടർമാരുടെ കൂട്ടായ്മയായ എമിറേറ്റ്സ് ആയുർവേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ -ഈഗ, ബ്ലഡ്‌ഡോണേർസ് കേരള UAE യുമായി സഹകരിച്ച്രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 24 ഞായറാഴ്ച വൈകീട്ട് 5മണിമുതൽ രാത്രി 9മണിവരെ ഷാർജ ലുലു ഹൈപ്പർ മാർക്കെറ്റിന് എതിർവശം അൽ നാദ പാർക്കിലാണ്ക്യാമ്പ്.കൂടുതൽ വിവരങ്ങൾക്ക് Dr Hridya:052 589 7176 Dr Thesni : 0551366485

Read more

യുഎഇയില്‍പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍കുറഞ്ഞുവരുന്നു

യുഎഇയില്‍പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍കുറഞ്ഞുവരുന്നു . രാജ്യത്തെ ആരോഗ്യ -  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം ഇന്ന് രാജ്യത്ത് 1,398പേര്‍ക്കാ ണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,095  കൊവിഡ് ...

Read more

ദുബായിൽ അടുത്ത 5 വർഷത്തിനുള്ളിൽ വൈദ്യുതി, ജല പദ്ധതികൾക്കായി 11 ബില്യൺ ഡോളർ നിക്ഷേപിക്കാനൊ രുങ്ങി DEWA

ദുബായിൽ അടുത്ത 5 വർഷത്തിനുള്ളിൽ വൈദ്യുതി, ജല പദ്ധതികൾക്കായി  11 ബില്യൺ ഡോളർ നിക്ഷേപിക്കാനൊ രുങ്ങി DEWA. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുതി, ജല പദ്ധതികൾ എന്നിവയിൽ ദുബായുടെ 40 ബില്യൺ ദിർഹം (10.9 ബില്യൺ ഡോളർ) നിക്ഷേപിച്ച് എമിറേറ്റിലെ വർദ്ധിച്ചുവരുന്ന ...

Read more

യു എ ഇയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 1 മില്യൺ ദിർഹം വരെ പിഴയും തടവുംശിക്ഷ ലഭിക്കും

യു എ ഇയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 1 മില്യൺ ദിർഹം വരെ പിഴയും തടവുംശിക്ഷ ലഭിക്കും .കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വെച്ച് സമ്പാദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും 1 മില്യൺ ദിർഹം വരെ പിഴയും കുറഞ്ഞത് 6 മാസത്തെ തടവ്‌ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്നാണ്  ...

Read more

യുഎഇയുടെ ചാന്ദ്ര ദൗത്യം ‘റാഷിദ്’ നവംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്നു

യുഎഇയുടെ ചാന്ദ്ര ദൗത്യം ‘റാഷിദ്’ നവംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്നു. ഈ വർഷം നവംബറിൽ  ചന്ദ്രനിലേക്കുള്ള ദൗത്യംവിക്ഷേപിക്കുന്നതിനുള്ള പാതയിലാണ്. നവംബറിൽ റാഷിദ് റോവർ ചന്ദ്രനിൽ ഇറക്കുന്ന ജപ്പാൻ ആസ്ഥാനമായുള്ള ഐസ്‌പേസ് ഇങ്ക്,  മിഷൻ 1 (M1) ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് SpaceX ഫാൽക്കൺ 9 റോക്കറ്റിൽ കുതിക്കും. ദുബായ് മുൻ ഭരണാധികാരി അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ പേരിലാണ് യുഎഇയുടെ റോവറിന് പേര് നൽകിയിരിക്കുന്നത്. ചന്ദ്രനിൽ ഉടനീളം ചാന്ദ്ര പൊടിയും പാറകളും എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് നന്നായി മനസ്സിലാക്കുക എന്നതാണ് ഇതിന്റെ ദൗത്യം.ചന്ദ്രനിൽ ഇത് വരെ പോയതിൽ ഏറ്റവും ചെറിയ റോവർ ആയിരിക്കും റാഷിദ്. ഫ്ലൈറ്റ് മോഡൽ അസംബിൾ ചെയ്യുന്നതിൽ കമ്പനി “സ്ഥിരമായ പുരോഗതി” കൈവരിച്ചിട്ടുണ്ട്, അത് ഇപ്പോൾ അന്തിമ പരീക്ഷണത്തിന് വിധേയമാണ്. സെപ്തംബറോടെ ലാൻഡറിന്റെ പരീക്ഷണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർത്തിയാകുമ്പോൾ, അത് ആസൂത്രണം ചെയ്ത വിക്ഷേപണത്തിന് മുമ്പ് ജർമ്മനിയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് അയയ്ക്കും, അധികൃതർ അറിയിച്ചു.

Read more

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദ്വിദിന ഫ്രാൻസ് സന്ദർശനം സമാപിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദ്വിദിന ഫ്രാൻസ് സന്ദർശനം സമാപിച്ചു. ആഗോള പ്രശ്‌നങ്ങളിൽ സമ്മർദ്ദം ചെലുത്താൻ നടപടിയെടുക്കണമെന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചതോടെയായിരുന്നു പര്യടനത്തിന് സമാപനമായത്. നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് നന്ദി ...

Read more

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം.

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം. മേയിൽ അപേക്ഷിച്ചവർക്കു പോലും ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഇതു മൂലം പലർക്കും യാത്ര മാറ്റി വയ്ക്കേണ്ട സ്ഥിതിയാണ്.  കോവിഡിന് ശേഷം യുകെയിലേക്ക് പോകാനുള്ളവരുടെ തിരക്ക് പതിന്മടങ്ങ് ...

Read more

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക് പതിനഞ്ചാം സ്ഥാനം.

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക് പതിനഞ്ചാം സ്ഥാനം. ആഗോള നിക്ഷേപ മൈഗ്രേഷൻ കൺസൽട്ടൻസിയായ ഹെൻലിആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് നേട്ടം. വിസാ ഫ്രീ, വിസ ഓൺ അറൈവൽ സ്കോർ 176-ലേക്ക് ഉയർന്നതാണ് യു.എ.ഇ. പാസ്പോർട്ടിന്ശക്തിയേകിയത്. ജി.സി.സി. മേഖലയിലും ഏറ്റവും ശക്തമായ പാസ്പോർട്ട് യു.എ.ഇ. യുടേതാണ്. 2012-ൽ വെറും 106 സ്കോറുമായി 64-ാമത് ആയിരുന്ന യു.എ.ഇ. വിലയൊരുകുതിച്ചുചാട്ടമാണ് അവസാന 10 വർഷത്തിനിടെ നേടിയത്.  സമ്പന്നരായ നിക്ഷേപകരുടെയും ആഗോള കമ്പനികളുടെയും ഇഷ്ടകേന്ദ്രമായി രാജ്യം മാറിയതാണ് നേട്ടത്തിന്കാരണം. 2021-ൽ ആർട്ടൺ ക്യാപിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്പോർട്ട് സൂചികയിൽ ഏറ്റവും ഉയർന്ന മൊബിലിറ്റി സ്കോർ നേടിയതിന്റെ പേരിൽ ആഗോളതലത്തിൽയു.എ.ഇ. ഒന്നാമത് എത്തിയിരുന്നു.

Read more
Page 3 of 15 1 2 3 4 15

Recommended