ഷാർജ: നഗരത്തിന് ഉത്സവമേളം പകർന്ന് ഷാർജ ഇവന്റ്‌സ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് അൽ മജാസ് ആംഫി തിയറ്ററിൽ തിരശ്ശീല ഉയർന്നു. ‘ആഘോഷങ്ങളാൽ തിളങ്ങട്ടെ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേള ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഈ മാസം 24 വരെയാണ് മേള.
കാഴ്ചകളുടെ വിരുന്നൊരുക്കി പവിലിയനുകൾ ഉദ്ഘാടനത്തിന് ശേഷം വിവിധ പവിലിയനുകൾ സന്ദർശിച്ച ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ്, പ്രദർശകരുമായി ആശയവിനിമയം നടത്തുകയും കലാപരിപാടികൾ വീക്ഷിക്കുകയും ചെയ്തു. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയിരിക്കുന്ന വിനോദ-വിജ്ഞാന ഇടങ്ങൾ മേളയുടെ പ്രധാന ആകർഷണമാണ്. വിനോദത്തിനൊപ്പം വിജ്ഞാനവും സമൂഹത്തിന്റെ ഒത്തുചേരലും ലക്ഷ്യമിടുന്ന ഷാർജയിലെ പ്രമുഖ വാർഷിക പരിപാടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ 2026ലേക്കുള്ള ഷാർജയുടെ ഔദ്യോഗിക പരിപാടികളുടെ കലണ്ടറും അദ്ദേഹം വിലയിരുത്തി. സർക്കാർ-സ്വകാര്യ പങ്കാളിത്തം ഷാർജയിലെ പ്രമുഖ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ പങ്കാളിത്തം ഷാർജയിലെ പ്രമുഖ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും മേളയിൽ അണിനിരക്കുന്നുണ്ട്.

ടൂറിസം വികസന അതോറിറ്റി, ഷുറൂഖ്, ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവരുടെ പവിലിയനുകളിൽ സ്പോർട്സ്, സാംസ്കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ മത്സരങ്ങൾ, ഭക്ഷണശാലകൾ, വിനോദ പരിപാടികൾ എന്നിവ സന്ദർശകർക്കായി സജ്ജമാണ്. വില്ലേജ് അഫയേഴ്‌സ് ഡിപാർട്ട്‌മെന്റ് ചെയർമാൻ ഷെയ്ഖ് മാജിദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉൾപ്പെടെയുള്ള പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് ഷാർജയിലെത്തുന്ന കുടുംബങ്ങൾക്ക് ഈ മേള മികച്ചൊരു അനുഭവമായിരിക്കും


























