• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

യു.എ.ഇയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റില്ലാതെ നേരിട്ടെത്താം

by UAE വാർത്ത ലേഖകൻ
4 weeks ago
in Travel
Reading Time: 1 min read
23 0
Indian Ambassador Dr. Deepak Mittal addressing the interactive session at Sharjah Indian Association.
129
VIEWS
Share on WhatsappShare on Facebook

മുതിർന്ന പൗരന്മാർക്ക് ക്യൂ ഒഴിവാക്കി മുൻഗണനാ സേവനം; ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന സംവാദത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രഖ്യാപിച്ചു

ഷാർജ: ​പ്രത്യേക പരിഗണന അർഹിക്കുന്ന (സ്പെഷ്യൽ നീഡ്) വ്യക്തികൾക്ക് യുഎഇ യിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഇനി മുതൽ പ്രത്യേക പരിഗണന ലഭിക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചു. അത്തരം വ്യക്തികൾക്ക് പാസ്‌പോർട്ട് സേവനങ്ങൾക്കായി സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്താമെന്നും, ഇനിമുതൽ മുൻകൂർ അപ്പോയിന്റ്‌മെന്റ് ഒഴിവാക്കുമെന്നും, അവർക്ക് ക്യൂ ഒഴിവാക്കി മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാർക്കും കൗണ്ടറുകളിൽ മുൻഗണനാ സേവനം ലഭിക്കും.

​ഷാർജാ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ഇന്ത്യൻ സമൂഹവുമായുള്ള ഇൻ്റർ ആക്റ്റീവ് സെഷനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ കോൺസുലേറ്റ് (കൾച്ചർ) കോൺസൽ ജോയ്ദീപ് മൊഹന്തോ ചടങ്ങിൽ സന്നിഹിതനായിരുന്നു.

അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ചടങ്ങിന് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ട്രഷറർ ഷാജി ജോൺ നന്ദി രേഖപ്പെടുത്തി.

​നോർത്തേൺ എമിറേറ്റുകളിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ ഭാരവാഹികൾ, അജ്മാൻ, ഫുജൈറ, കോർഫക്കാൻ, കൽബ എന്നിവിടങ്ങളിലെ ഇന്ത്യൻ സോഷ്യൽ സെന്റർ ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.


​
​സമൂഹത്തിന് പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിലും, ഇന്ത്യൻ അസോസിയേഷൻ ഷാർജ കോൺസുലേറ്റിന് നൽകി വരുന്ന പിന്തുണയിലും അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.

​കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ യു.എ.ഇയിലെ ഇന്ത്യൻ സമൂഹം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രവാസി ഇന്ത്യൻ സമൂഹമായി യുഎഇയിലെ ഇന്ത്യൻ പ്രവാസ സമൂഹം മാറിയതായും അംബാസഡർ ചൂണ്ടിക്കാട്ടി.

അബുദാബിയിലും ദുബായിയിലും രാജ്യത്തിന് പുറത്തെ ആദ്യത്തെ ഐ.ഐ.ടി, ഐ.ഐ.എം കാമ്പസുകൾ സ്ഥാപിച്ചത് ഈ വളർച്ചയുടെ പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

വരുന്ന ജനുവരിയിൽ നടക്കാനിരിക്കുന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളിൽ യുഎഇയിലെ പ്രവാസികളുടെ ശക്തമായ പങ്കാളിത്തം ഉണ്ടാകണം.

​വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കാൻ സമൂഹത്തിലെ ഓരോ അംഗവും കൂട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ഊർജ്ജസ്വലവും ചലനാത്മകവുമായ യുവതലമുറ ഈ വളർച്ചയ്ക്ക് മികച്ച പങ്കുവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

​കുടുംബ വർഷം (Year of Family) എന്ന ആശയത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, എമിറാത്തി കുടുംബങ്ങളുമായി സൗഹൃദം സ്ഥാപിക്കണം. ഇന്തോ-അറബ് ബന്ധം കൂടുതൽ ദൃഢമാക്കാൻ, എമിറാത്തി – ഇന്ത്യൻ യുവജനങ്ങൾക്കിടയിൽ നല്ല സൗഹൃദ കൂട്ടായ്മകൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഇൻ്ററാക്റ്റീവ് സെഷനിൽ നിരവധി പ്രവാസികളാണ് പങ്കെടുത്തത്.
​സമൂഹത്തിന്റെ ഭാഗത്തുനിന്നും അതിയായ ആവേശമാണ് പരിപാടിയിൽ ദൃശ്യമായത്. പുത്തൂർ റഹ്മാൻ , രാജീവ് പിള്ള, മാത്തുക്കുട്ടി , അഡ്വ വൈ എ റഹീം,
വാഹിദ് നാട്ടിക,
അജയ്,
ഫർസാന,
വിനോദ് മുള്ളേരി,
അഡ്വ അജി കുര്യാക്കോസ്, തുടങ്ങി വിവിധ തുറകളിൽ പെട്ട നിരവധി പ്രവാസികൾ അംബാസഡറുമായി നേരിട്ട് സംവദിക്കുകയും തങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെച്ചു. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളിൽ ഗൗരവപൂർണമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രവർത്തനം ആരംഭിച്ച, അൽ ഹിന്ദ് പാസ്പോർട്ട്, കോൺസുലാർ സർവീസ് സേവന കേന്ദ്രം അദ്ദേഹം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

Tags: ConsulateDr Deepak MittalGulf newsindiaNRI NewsPassport ServicesSharjahUAE

RelatedPosts

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

Dr. Anwar Mohammed Gargash, Diplomatic Adviser to the UAE President, addressing diplomatic developments.
World

തൊഴിൽ വിസ റദ്ദാക്കലും ഇറാന് സാമ്പത്തിക സഹായവും: വ്യാജ പ്രചാരണങ്ങൾ തള്ളി യു.എ.ഇ

Heat haze over Dubai city skyline during summer heatwave
Weather

യുഎഇയിൽ താപനില 50 ഡിഗ്രിയിലേക്ക്; വേനൽമഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Container ships navigating maritime trade routes in the Gulf region.
World

ഇറാനുമായുള്ള എല്ലാ വ്യാപാര-ധനകാര്യ ബന്ധങ്ങളും താത്കാലികമായി നിർത്തിവെച്ച് യുഎഇ

Dubai KMCC Kasaragod District Committee announcement meeting for Leadex Horizon 2026 at Abu Hail headquarters
Community

‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസുംഒക്ടോബർ 25 ന് ദുബായിൽ

uae-weather-heatwave-rain-forecast-august-2026
World

ആഫ്രിക്കൻ കുടിവെള്ള പദ്ധതികൾക്കായി ആഗോള നിക്ഷേപം സമാഹരിക്കാൻ യു.എ.ഇ; കിഗാലിയിൽ നിർണായക പ്രഖ്യാപനം

OpenAI CEO Sam Altman speaking about the future of ChatGPT screen access and personal AI assistants.
Tech

ഡിജിറ്റൽ സ്ക്രീനുകളും മീറ്റിംഗുകളും നിരീക്ഷിക്കുന്ന അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനകം വരും: സാം ആൾട്ട്മാൻ

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

Dr. Anwar Mohammed Gargash, Diplomatic Adviser to the UAE President, addressing diplomatic developments.
World

തൊഴിൽ വിസ റദ്ദാക്കലും ഇറാന് സാമ്പത്തിക സഹായവും: വ്യാജ പ്രചാരണങ്ങൾ തള്ളി യു.എ.ഇ

Crude oil pumpjack operating during sunset against a dramatic sky
Business

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തുടർച്ചയായ നാലാം ദിവസവും ഉയർന്നു; ബ്രെന്റ് ക്രൂഡ് 91 ഡോളറിന് മുകളിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.